ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആർ എസ് . പി ചവറ മണ്ഡലം സെക്രട്ടറി, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ , ചവറ സർവ്വീസ് സഹകരണ ബാങ്ക് Q 186 പ്രസിഡൻ്റ് ,കെ. ......
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയതോടെ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഉടമകൾ ആലോചിക്കുന്നു. ......
കൊല്ലം: കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണ സാധ്യതയുണ്ടെന്ന നിരീക്ഷണവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ, കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി വിജയൻ കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് 85 സീറ്റുകൾ വരെ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പഠനത്തിന് ശേഷമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
സർക്കാർ ജോലിയെന്നാൽ ജീവിതം സുരക്ഷിതമായി തീർന്നെന്ന ധാരണയിൽ ജീവിക്കുന്ന സമൂഹത്തിനിടയിൽ വ്യത്യസ്തമായൊരു ജീവിതപാത തെരഞ്ഞെടുത്ത ഒരാളുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ശേഷവും വിശ്രമജീവിതം സ്വീകരിക്കാതെ, സ്വന്തമായി അധ്വാനിച്ച് ജീവിക്കുകയും സമ്പാദിക്കുകയും ചെയ്യുന്ന ഇടുക്കി അടിമാലി സ്വദേശി പരാശക്തിയുടെ ജീവിതം കുറിച്ച് ഡോ. ......
കൊല്ലം: മലയാളി യുവതിയെ ബെംഗളുരുവിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുന്നു. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയായ കാർത്തികയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്. ......
കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പിൽ കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ എൻഎസ്എസ് യുഡിഎഫ് സ്ഥാനാർത്ഥി ഐഷാ പോറ്റിക്ക് പിന്തുണ നൽകിയെന്ന് റിപ്പോർട്ട്. യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റിക്ക് പിന്തുണ നൽകാൻ എൻഎസ്എസ് നേതാവ് ആഹ്വാനം ചെയ്യുന്ന ശബ്ദസന്ദേശം പുറത്തുവന്നു. ......
ഓയൂർ: ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് തുടങ്ങാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾ പൂയപ്പള്ളി പൊലീസിന്റെ പിടിയിലായി. ചെട്ടികുളങ്ങര സ്വദേശിയായ ബിജു ബാലൻ (55), ഭാര്യ കായംകുളം സ്വദേശിനി രശ്മി ബിജു (44) എന്നിവരാണ്അറസ്റ്റിലായത്. ......
കൊല്ലം: നഗരത്തിൽ ഗുണ്ടാ അസോസിയേഷൻ യോഗം ചേർന്ന് ഓഫീസ് ആരംഭിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ആറുപേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ......
കൊല്ലം: പ്രശസ്ത നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ(71) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു രാജേന്ദ്രൻ.......
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരും മുമ്പേ രാഷ്ട്രീയ വിസ്മയങ്ങൾക്ക് തുടക്കം കുറിച്ച കൊല്ലം ജില്ല, ഫലപ്രഖ്യാപനം വരുമ്പോഴും ആ വിസ്മയം തുടരുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്. കേഡർ പാർട്ടിയായ സി.പി.എമ്മിൽ നിന്ന് പ്രമുഖ നേതാക്കൾ പടിയിറങ്ങി എതിർ പാളയത്തിൽ അഭയം പ്രാപിച്ചതാണ് ഇക്കുറി കൊല്ലത്തെ തിരഞ്ഞെടുപ്പ് ഗോദയെ ശ്രദ്ധേയമാക്കുന്നത്.
കൊട്ടാരക്കരയിലെ 'ഗുരു-ശിഷ്യ' പോരാട്ടം
കൊട്ടാരക്കരയിൽ 15 വർഷം തുടർച്ചയായി എം.എൽ.എ ആയിരുന്ന സി.പി.എം നേതാവ് പി. ......